Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hotels Are Closing

Kottayam

പാ​ച​കവാ​ത​ക ക്ഷാ​മം: ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്നു

പാ​ലാ: പാ​ച​ക വാ​ത​ക ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ പാ​ലാ​യി​ലെ ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് ഉ​ട​മ​ക​ള്‍. പാ​ലാ ന​ഗ​ര​ത്തി​ല്‍ അ​ഞ്ചി​ല​ധി​കം ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​ല്‍​കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. പ​ല ഹോ​ട്ട​ലു​ക​ളി​ലും ഉ​ച്ച​യൂ​ണി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞു. വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം നി​ല​ച്ച​തോ​ടെ വ​രും ദി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഹോ​ട്ട​ലു​ക​ള്‍ പൂ​ട്ടേ​ണ്ടി വ​രു​മെ​ന്നാ​ണ് ഉ​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്. മെ​സ് സം​വി​ധാ​നം മു​ട​ങ്ങി​യ​തി​നാ​ല്‍ ചി​ല സ്വ​കാ​ര്യ ഹോ​സ്റ്റ​ലു​ക​ളി​ല്‍ നി​ന്നു കു​ട്ടി​ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​ട്ടു​ണ്ട്.

മു​ത്തോ​ലി ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​റി​ലെ ഹോ​സ്റ്റ​ലി​ലെ ആ​വ​ശ്യ​ത്തി​നാ​യി വി​റ​ക് അ​ടു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. നാ​ട്ടി​ന്‍​പു​റ​ങ്ങ​ളി​ലെ മി​ക്ക ഹോ​ട്ട​ലു​കാ​രും വി​റ​ക​ടു​പ്പു​ക​ളി​ലേ​ക്ക് മാ​റി. വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് ഹോ​ട്ട​ല്‍, കാ​റ്റ​റിം​ഗ് മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ട​ത്. ഒ​രു മാ​സം മു​മ്പെ​ടു​ത്ത ഓ​ര്‍​ഡ​റു​ക​ള്‍ എ​ങ്ങ​നെ കൊ​ടു​ക്കു​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങു​ക​യാ​ണ് കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍. ബു​ക്ക് ചെ​യ്ത​വ​രോ​ട് പാ​ച​ക വാ​ത​കം ഇ​ല്ലെ​ന്ന കാ​ര​ണം പ​റ​യാ​നാ​വാ​ത്ത അ​വ​സ്ഥ. അ​ടു​ത്ത മാ​സ​ത്തേ​ക്കു​ള്ള വി​വാ​ഹ​പാ​ര്‍​ട്ടി ഓ​ര്‍​ഡ​റു​ക​ള്‍ ഉ​റ​പ്പി​ക്കു​ന്ന​തി​ന് കാ​റ്റ​റിം​ഗ് മേ​ഖ​ല​യി​ല്‍ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു.

ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​കം ബു​ക്ക് ചെ​യ്യു​ന്ന​തി​നും തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ബു​ക്കിം​ഗ് ഓ​ഫീ​സു​ക​ള്‍​ക്ക് മു​മ്പി​ല്‍ നീ​ണ്ട ക്യൂ ​കാ​ണ​പ്പെ​ടു​ന്നു. പാ​ച​ക വാ​ത​കം വാ​ങ്ങാ​ന്‍ ഏ​ജ​ന്‍​സി ഓ​ഫീ​സു​ക​ളു​ടെ മു​ന്നി​ല്‍ പൊ​രി​വെ​യി​ല​ത്തു പോ​ലും ആ​ളു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന​ത് കാ​ണാം. പാ​ച​ക വാ​ത​കം ബു​ക്ക് ചെ​യ്യു​മ്പോ​ള്‍ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ മൂ​ലം ഇ​പ്പോ​ള്‍ ഒ​ടി​പി ല​ഭി​ക്കാ​ത്ത​ത് ആ​ളു​ക​ളെ കൂ​ടു​ത​ല്‍ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പ് പാ​ച​ക വാ​ത​കം ബു​ക്ക് ചെ​യ്ത​വ​രി​ല്‍ ഇ​പ്പോ​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഒ​ടി​പി മൂ​ല​മു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ന്‍ പ​രി​ഹ​രി​ച്ച് പാ​ച​ക​ഗ്യാ​സ് വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up